പി.കെ.എം. കോളേജ് KIRF അവാര്‍ഡ് 2025 നേടി

മടമ്പം: പി.കെ.എം. കോളേജ് ഓഫ് എജുക്കേഷന്‍ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (KIRF) – 2025-ലെ ടീച്ചര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് വിഭാഗത്തിലെ അവാര്‍ഡ് നേടി. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു ഈ പുരസ്‌കാരം ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസില്‍ നിന്ന് ഏറ്റുവാങ്ങി.

അധ്യാപക വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനായി കോളേജ് നടപ്പിലാക്കുന്ന വിവിധ അക്കാദമിക്, സഹപാഠ്യ പ്രവര്‍ത്തനങ്ങളും ഈ അംഗീകാരം വിലയിരുത്തുന്നതാണ്. നവീനമായ അധ്യാപന രീതികള്‍, ഗവേഷണാധിഷ്ഠിത പഠനം, സമൂഹബന്ധിത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കോളേജ് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടിരിക്കുന്നു.

 

Previous Post

ദൈവകരം പിടിച്ച് ലഹരി എന്ന തിന്മയ്‌ക്കെതിരെ നിരന്തരം പോരാടണം : മാര്‍ മാത്യു മൂലക്കാട്ട്

Next Post

UPSC/KPSC പരീക്ഷാ പരിശീലന സ്‌കോളര്‍ഷിപ്പ്

Total
0
Share
error: Content is protected !!