മടമ്പം: പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍, 2025-2027 ബാച്ചിന്‍്റെ ഉദ്ഘാടനം നടത്തി.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു സ്വാഗതം ആശംസിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജെസ്സി എന്‍ സി അധ്യക്ഷയായിരുന്നു. ചടങ്ങിന്‍്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാനും,കോളേജ് മാനേജരുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. നിര്‍മിത ബുദ്ധിയുടെ ഈ കാലഘട്ടത്തില്‍ അധ്യാപകര്‍ എങ്ങനെ ആയിരിക്കണമെന്ന് വിദ്യാര്‍ത്ഥികളെ പിതാവ് ഉദ്്ബോധിപ്പിച്ചു. തുടര്‍ന്ന് അറിവ് പകര്‍ന്നു കൊടുക്കുന്നതിന്‍്റെ പ്രതീകമായി ബിഷപ്പില്‍ നിന്നും അധ്യാപകര്‍ തിരികള്‍ തെളിയിക്കുകയും അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ തിരികളിലേക്ക് വെളിച്ചം പകര്‍ന്നു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കോളേജ് ബര്‍സാറും ലോക്കല്‍ മാനേജരുമായ ഫാ.സജി മെത്താനത്തു അനുഗ്രഹ പ്രഭാഷണം നടത്തി. പി. ടി എ പ്രസിഡന്‍്റ് റ്റി എം ജോസഫ് ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ജോമോള്‍ ജോസ് നന്ദി പറഞ്ഞു.






