മടമ്പം : പി.കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍, 2025 ലെ ക്രിസ്മസ്- ‘ ഒരു സ്‌നേഹതാരം’- ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍. സി. അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ ക്രിസ്മസ് ആഘോഷം ഉത്ഘാടനം ചെയ്തു സന്ദേശം നല്‍കി.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു സ്വാഗതം പറഞ്ഞു. പി. ടി. എ. വൈസ് പ്രസിഡന്റ് അലക്‌സ്, ഐ ക്യു. എ. സി. കോര്‍ഡിനേറ്റര്‍ ഡോ. വീണ അപ്പുകുട്ടന്‍, സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി ജോബി മാത്യു, കോളേജ് യൂണിയന്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മാളവിക തമ്പാന്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ ക്രിസ്മസ് കരോള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് വിവിധ മത്സര പരീക്ഷകളിലും, കലാ കായിക മത്സരങ്ങളിലും വിജയികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിദ്യാര്‍ത്ഥി പ്രധിനിധി സംഗീത സജി നന്ദിയര്‍പ്പിച്ചു.






