ദേശീയതലത്തില്‍ മികവ് തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുമോദിക്കുന്ന ‘എക്‌സലന്‍സിയ 2025’ പരിപാടിയില്‍ മടമ്പം പി. കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷന് മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ലഭിച്ചു. 2025 സെപ്റ്റംബര്‍ 15 നു തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദുവില്‍ നിന്ന് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് മാത്യു അവാര്‍ഡ് ഏറ്റുവാങ്ങി. നാക് ആക്രെഡിറ്റേഷനില്‍ (3rd സൈക്കിള്‍) ‘എ’ ഗ്രേഡ്, അധ്യാപക പരിശീലനത്തില്‍ കേരള ഇന്‍സ്ടിട്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് 2024 ഇല്‍ (KIRF) മൂന്നാം റാങ്ക് എന്നീ നേട്ടങ്ങള്‍ കരസ്ഥമാക്കിയതിനാണ് അവാര്‍ഡ്. കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും, സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അശ്വറന്‍സ് സെല്ലും സംയുക്തമായാണ് എക്‌സലെന്‍സിയ – 2025 സംഘടിപ്പിച്ചത്.





