രാമമംഗലം: പിറവം ഫൊറോന കെ സി ഡബ്ള്യൂ.എു നേഴ്സസ് ഡേ രാമമംഗലം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ സെന്‍റ് തോമസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. പിറവം ഫൊറോന പ്രസിഡന്‍റ് രമ്യബിജോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊറോനാ വികാരി ഫാ.തോമസ് പ്രാലേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. .പിറവം ഫൊറോന ചാപ്ളിന്‍ ഫാ. ജോയികുന്നശ്ശേരി ആമുഖ സന്ദേശം നല്‍കി.രാമമംഗലം വികാരി ഫാ.എബി വടക്കേക്കര അനുഗ്രഹ പ്രഭാഷണം നടത്തി.നേഴ്സുമാരെ ആദരിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. പിറവം ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. റൂബിനും ,പിറവം ഫൊറോന കെ.സി.സി പ്രസിഡന്‍റ് മോന്‍സി കുടിലിലും ആശംസകള്‍ നേര്‍ന്നു.






