പെരിക്കല്ലൂര്‍ ഫോറോന പരിധിയില്‍ സേവനം ചെയ്യുന്ന സമര്‍പ്പിതരുടെ സംഗമം ഫ്രാന്‍സിസ് ബ്രദര്‍ അനൂപ് മുളവനാലിന്റെ ആതിഥേയത്വത്തില്‍ പനവല്ലി കാല്‍വരി ആശ്രമത്തില്‍ സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ സംഗമത്തിന് നേതൃത്വം നല്‍കി. റവ. ഡോ. ഷാജു കാഞ്ഞിരംപാറയില്‍ OSFS ഓറിയന്റേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. പെരിക്കല്ലൂര്‍ ഫൊറോനായിലെ അജപാലന- സംഘടന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത സംഗമത്തില്‍ 32 സമര്‍പ്പിതര്‍ പങ്കുചേര്‍ന്നു.
പെരിക്കല്ലൂര്‍ ഫൊറോന ക്‌നാനായ വൈദിക- സന്യാസ കൂട്ടായ്മ നടത്തി





