പെരിക്കല്ലൂര്‍: കുടിയേറ്റ പിതാക്കളുടെ അര്‍പ്പണവും കഠിനാധ്വാനവുമാണ് പെരിക്കല്ലൂരിലെ കുടിയേറ്റത്തിന്റെ കരുത്തെന്ന് പ്രിയങ്ക ഗാന്ധി എം. പി. 3 കുടുംബങ്ങളില്‍ നിന്ന് ഈ പ്രദേശം 2500 കുടുംബങ്ങളിലേക്കുയര്ന്നത് പൂര്‍വ്വപിതാക്കള്‍ പടുത്തുയര്‍ത്തിയ സാമൂഹികവിപ്ലവമാണെന്നും അവര്‍ പറഞ്ഞു. നാടിന്റെ സകല വികസനത്തിനും ഒപ്പംനിന്ന് വേണ്ട സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്കുന്ന ക്നാനായ കത്തോലിക്കാസഭയുടെ സേവനം മഹത്തരമാണെന്നും പ്രിയങ്ക പറഞ്ഞു. പെരിക്കല്ലൂര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വര്‍ഷ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
സാമൂഹിക സേവനത്തിന് ഊന്നല്‍ നല്കുന്ന സമീപനമാണ് കോട്ടയം അതിരൂപതയുടേതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. നാടിന്റെ നന്മയെ ലക്ഷ്യംവച്ചാണ് സഭയുടെ പ്രവര്‍ത്തനം. എം.എല്‍.എ മാരായ ഐ.സി. ബാലകൃഷ്ന്, ടി. സിദ്ദീഖ്, ഫാ. ജോര്‍ജ് ആലുക്കാ, പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ഫാ. ജോയ് കട്ടിയാങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, ജില്ല പഞ്ചായത്ത് അംഗം കെ.ആര് ജിതിന്, കെ.എല്‍. പൗലോസ്, ഒ.ആര് രഘു, ഇമാം ഇല്യാസ്, ജിഷ സെബാസ്റ്റ്യന്‍, സുജാത രാജു, പി.കെ രാജമണി, വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍, ജോയി ഉന്നാരംകല്ലേല്, മേഴ്സി ബെന്നി, ബിജോയി തോമസ്, റോയി ജേക്കബ്, ഫാ. സ്റ്റെബിന് തെക്കടത്ത് എന്നിവര്‍ പ്രസംഗിച്ചു.






