കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന ഓണാഘോഷം

പെരിക്കല്ലൂര്‍ : കെ.സി.വൈ.എല്‍ ഫൊറോന ഓണാഘോഷം സെന്‍്റ് തോമസ് ദേവാലയത്തില്‍ നടത്തി. ഫൊറോനാ ഡയറക്ടര്‍ റെംസി വെച്ചുവെട്ടിക്കല്‍ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. യൂണിറ്റ് പ്രസിഡന്‍്റ് ഷെബിന്‍ കുടിയിരിപ്പില്‍ സ്വാഗതം പറഞ്ഞു. ഫൊറോന പ്രസിഡന്‍റ് ലെനിന്‍ വട്ടക്കാട്ടില്‍ അധ്യക്ഷനായ ചടങ്ങ് കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സന്‍ മണപ്പാട്ട് ഉത്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ ,ഫൊറോന ചാപ്ളയിന്‍ ഫാ.ബിനു ഉറുമ്പില്‍കരോട്ട് ആമുഖ പ്രസംഗം നടത്തി , ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ റവ.സി.നിക്കോള്‍( എസ്.വി.എം , കെ.സി.സി പ്രസിഡന്‍്റ് മനോജ് മുടക്കോടിയില്‍,കെ.സി.ഡബ്ള്യൂ.എ പ്രസിഡന്‍്റ് മേഴ്സി ബെന്നി പാറടിയില്‍ , പെരിക്കല്ലൂര്‍ അസി. വികാരി ഫാ. തോംസണ്‍ കീരിപ്പേല്‍ എന്നിവര്‍ സംസാരിച്ചു. ഫൊറോനാ സെക്രട്ടറി അനീറ്റ ബിജു തേവര്‍കാട്ടുകുന്നേല്‍ നന്ദി പറഞ്ഞു. ഇരുന്നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളും നടത്തി.

Previous Post

രാജപുരം ഫോറോനയിലെ 12ാം ക്ലാസ്സിലെ കുട്ടികള്‍ക്കായുള്ള സീലോഹ പ്രോഗ്രാം നടത്തപ്പെട്ടു

Next Post

യുവജന സംഗമവും ഓണാഘോഷവും

Total
0
Share
error: Content is protected !!