ഒര്‍ലാന്‍ഡോ: വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പേരിലുള്ള ഫ്ളോറിഡയിലെ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ഫെബ്രുവരി 6, 7 ,8 തീയതികളില്‍ ആഘോഷപൂര്‍വമായി നടത്തപ്പെടുന്നു. വികാരി ഫാ. ലിജോ കൊച്ചുപറമ്പിലിന്െറ നേതൃത്വത്തില്‍ പ്രസുദേന്തിമാരായ സിന്്റോ വെട്ടുകല്ളേല്‍, ബിജു കുപ്പേനാനിക്കല്‍, ബിജു പോളക്കല്‍ എന്നിവരുടെ സഹകരണത്തോടെ ട്രസ്റ്റിമാരായ ജോസ് ചാമക്കാല, ജോസുകുട്ടി കൂവക്കട എന്നിവരോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ വളരെ ഭക്തിസാന്ദ്രമായി ആഘോഷപൂര്‍വമായി നടത്തപ്പെടുന്നു. ഫെബ്രുവരി 6 ന് വൈകുന്നേരം 7 മണിക്ക് കൊടിയേറ്റോടെ ആരംഭിക്കുന്ന തിരുന്നാള്‍ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും അതിനുശേഷം സ്നേഹവിരുന്നും പിന്നീട് പാരീഷ് അംഗങ്ങള്‍ ഒരുക്കുന്ന അതിഗംഭീരമായ ‘കലാസന്ധ്യയും’ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷപൂര്‍വമായ റാസ കുര്‍ബാനയും ഉണ്ടായിരിക്കും. മൂന്ന് ദിവസമായി നടക്കുന്ന തിരുന്നാളില്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, ഫാ. ജോസ് ആദോപ്പള്ളില്‍ ഫാ. നിക്കോള്‍സ് തലക്കോട്ടൂര്‍ എന്നിവര്‍ കാര്‍മികത്വംവഹിക്കും. ഫാ. സജി ചാഴിശേരില്‍ സന്ദേശം നല്‍കും. ഓര്ലന്ഡോയുടെ സമീപത്തുള്ള വിവിധ സ്ഥലങ്ങളായ Tampa, Sanford, Miami, Jacksonvilla എന്നിവിടങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും.
ഒര്‍ലാന്‍ഡോ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വി. എസ്തപ്പാനോസിന്െറ തിരുനാള്‍





