‘ഓണ വായന’ പദ്ധതിക്ക് തുടക്കം

കരിങ്കുന്നം, സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളിന്റെയും, കരിങ്കുന്നം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല പുസ്തക വായന ശാക്തീകരണ പരിപാടിയായ ‘ഓണ വായന’ പദ്ധതിക്ക് തുടക്കം കുറിച്ചു.

ഇരു സ്‌കൂളിലെയും പ്രധാന അധ്യാപികമാരായ സിസ്റ്റര്‍ നമിത, ജിജി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.
മാതാപിതാക്കളുടെ പ്രതിനിധികളായി വി എസ് ആശ, വിന്ദുജ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

ഇരു സ്‌കൂളിലെയും 200 ഓളം വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ചേര്‍ന്ന്, 10 ദിവസം കൊണ്ട് ആകെ രണ്ടായിരത്തിലധികം പുസ്തക വായനകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു.

 

Previous Post

കൊട്ടോടി :  ഒരപ്പാങ്കല്‍ ജോസ്

Next Post

ക്നാനായ സമുദായം കേരളസഭയുടെ അവിഭാജ്യ ഘടകം- മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!