ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ‘ഓഫ് റ്റു കോളേജ്’ പ്രോഗ്രാം ജൂലൈ 20 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്നു. കോളേജില്‍ ഇപ്പോള്‍ പഠനം നടത്തികൊണ്ടിരിക്കുന്ന കുട്ടികള്‍ അവരുടെ അനുഭവങ്ങളും അറിവുകളും നിലവില്‍ 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുമായി പങ്കുവെച്ച് സംശയങ്ങള്‍ ദുരീകരിക്കും. തുടര്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഇത് ഒരു അനുഭവസമ്പത്തായി മാറും. പാനല്‍ ചര്‍ച്ചകള്‍ക്ക് ഷെറില്‍ താന്നിക്കുഴുപ്പില്‍ നേതൃത്വം നല്‍കും .
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO





