കിടങ്ങൂര്‍:: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സഹോദരി ഏലി സി. എല്‍. (96) നിര്യാതയായി. കൈപ്പുഴ ഇടവക, ചാമക്കാല കിഴക്കേതില്‍ (ആട്ടുകാരന്‍), പരേതരായ ലൂക്ക, മറിയാമ്മ ദമ്പതികളുടെ മകളാണ്. പരേതരായ സി. പോള്‍ svm, ജോസഫ്, അന്നമ്മ, മത്തായി, ത്രേസ്യ എന്നിവര്‍ സഹോദരങ്ങളാണ്. ഇടക്കാട്ട്, കോട്ടയം സെന്റ്. ആന്‍സ്, പുന്നത്തുറ, നട്ടാശ്ശേരി, കൂടല്ലൂര്‍, കുമരകം, കിടങ്ങൂര്‍, എന്നിവിടങ്ങളില്‍ ചേച്ചി ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 2-9-2025, ചൊവ്വാഴ്ച രാവിലെ 8.30 ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മോര്‍ച്ചറിയില്‍ നിന്ന് എടുത്ത് 9.30 ന് ഇടക്കാട്ട് മഠത്തില്‍ മൃതസംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം നടത്തുന്നു. തുടര്‍ന്ന് ഇടക്കാട്ട് സെന്റ് ജോര്‍ജ് ഫോറോന പള്ളിയുടെ പാരിഷ് ഹോളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും, 2 pm ന് മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗവും അതേതുടര്‍ന്ന് ദൈവാലയത്തില്‍വച്ച് വി. കുര്‍ബാനയും, 3.30 ന് അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷകളും നടത്തുന്നു.





