കോട്ടയം: സി. റോസ് മേരി എസ്.വി.എം

കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. റോസ് മേരി എസ്.വി.എം (58) നിര്യാതയായി. രാജപുരം ഇടവക, പെരുംപുഞ്ചയില്‍ പരേതരായ മാത്യു – മറിയാമ്മ എന്നിവരുടെ മകളാണ്. എബ്രഹാം, മത്തായി, അന്നമ്മ, ചിന്നമ്മ, മേരി, ഏലിയാമ്മ എന്നിവര്‍ സഹോദരങ്ങളാണ്. 1991 ല്‍ വ്രതവാഗ്ദാനം ചെയ്ത സിസ്റ്റര്‍ കരിങ്കുന്നം, ഉഴവൂര്‍, മാലക്കല്ല്, ചിങ്ങവനം, കല്ലിശ്ശേരി, നട്ടാശ്ശേരി, മാഞ്ഞൂര്‍, ചമതച്ചാല്‍, റാന്നി, പെരിക്കല്ലൂര്‍, ഇടക്കാട്ട്, കാരിത്താസ് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 3-6-2025, ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് വിസിറ്റേഷന്‍ മഠം ചാപ്പലില്‍ കൊണ്ട് വന്ന് 9.15 ന് ഒപ്പീസും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗകര്‍മ്മങ്ങളും നടത്തുന്നു. ഉച്ചകഴിഞ്ഞു 2 മണിക്ക് രണ്ടാം ഭാഗവും, വി. കുര്‍ബാനയും, 3.30 ന് അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവിന്‍്റെ കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷകളും നടക്കും.

Previous Post

ഉഴവൂര്‍: ഓരത്താനിയേല്‍ ( റോസ് വില്ല ) അന്നമ്മ ചാക്കോ

Next Post

സംക്രാന്തി: കുമരംചിറയില്‍ ആലീസ് മാത്യു

Total
0
Share
error: Content is protected !!