കാനഡയില്‍ നിര്യാതനായ ജോസഫ് പതിയിലിന്റെ സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 4ന് .

ടോറൊന്റോ : അരനൂറ്റാണ്ടുകാലം കാനഡയിലും അമേരിക്കയിലുമായി പൊതുരംഗത്തു പ്രേത്യേകിച്ചു ക്‌നാനായ സമുദായ അംഗങ്ങളുടെ ഇടയില്‍ നിറസാന്നിധ്യമായിരുന്ന ശ്രീ ജോസഫ് പതിയിലിന്റ നിര്യാണം നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലേക്ക് കുടിയേറിപര്‍ത്ത ഇന്ത്യന്‍ വംശജര്‍ പ്രേത്യേകിച്ചു മലയാളികളുടെ ഇടയില്‍ തന്റെ തനതായ നേതൃത്തപാടാവത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു ജോസഫ്‌ചേട്ടന്‍.

സഭയെയും സമുദായത്തെയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ എന്ന പോലെ സ്‌നേഹിച്ചു വളര്‍ത്താന്‍ പരിശ്രമിച്ച വ്യക്തിയായിരുന്നു  ജോസഫ് പതിയില്‍. ആദ്യമായി കാനഡയില്‍ ആത്മായ സംഘടന ( KCAC ) ആരംഭിക്കുവാന്‍ നേതൃത്വം കൊടുക്കുകയും അതിന്റെ ആദ്യകാല പ്രസിഡന്റ് എന്ന നിലയിലും അവസാന കാഘട്ടങ്ങളില്‍ സഭാ സംവിധാനങ്ങളിലൂടെയും ക്‌നാനായ സമുദായത്തെ വളര്‍ത്തുവാനായി തന്നെ കഴിയാവുന്ന രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുണ്ട്. കാനഡയിലെ മുഴുവന്‍ ക്‌നാനായ കത്തോലിക്കാ വിശ്വസികളെ ഒരു കുടകീഴിലാക്കി കൊണ്ട് ആരംഭിച്ച ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തോലിക്‌സ് ഇന്‍ കാനഡ എന്ന സഭാ സംവിധാനത്തിന്റെ സ്ഥാപക ചെയര്‍മാന്‍ എന്ന സ്ഥാനം വഹിച്ചു കൊണ്ടു തന്റെ കഴിവുകളും സമൂഹത്തിലെ ബന്ധങ്ങളും ഉപയോഗിച്ചുകൊണ്ട് ഒരു കത്തോലിക്കാ രൂപതക്ക് അടുത്തുള്ള സംവിധാനം എന്ന നിലയില്‍ അടിത്തറ പാകുവാന്‍ ജോസഫ് ചേട്ടനു സാധിച്ചു. തന്റെ വിശ്രമ ജീവിതത്തിനായി കരുതി വച്ചിരുന്ന സമ്പത്തില്‍ നിന്ന് നല്ലയൊരു തുക ഡയറക്ടറേറ്റ്‌ന്റെ പ്രവര്‍ത്തനത്തിനായി സമ്മാനിച്ച ജോസഫ്‌ചേട്ടന്റെ പ്രവര്‍ത്തി അദ്ദേഹം എന്തുമാത്രം തന്റെ സമുദായത്തെ സ്‌നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. മാര്‍ച്ച് 3 ചൊവ്വാഴ്ച വൈകുന്നേരം നാലുമണി മുതല്‍ എട്ടു മണി വരെയാണ് Wake സര്‍വീസ്. മാര്‍ച്ച് 4 ബുധനാഴ്ച രാവിലെ 11 മണിക്ക് ദേവാലയത്തില്‍വച്ചു നടത്തപെടുന്ന ശുശ്രൂഷകള്‍ ആരംഭിക്കുന്നതാണ്.

ജോണ്‍ കുരുവിള അരയത്ത്

 

 

Previous Post

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

Next Post

നീറിക്കാട്: തെക്കേമഠത്തില്‍ ചാക്കോ

Total
0
Share
error: Content is protected !!