കോട്ടയം: മലപ്പുറം ചുള്ളിയോട് മുകളേല്‍ ലീലാമ്മ മാത്യു

കോട്ടയം: മലപ്പുറം ചുള്ളിയോട് മുകളേല്‍ പരേതനായ എം. എല്‍. മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) നിര്യാതയായി. സംസ്‌കാരം 26-ാം തീയതി രാവിലെ 11.30 ന് ചുള്ളിയോടുള്ള സ്വഭവനത്തില്‍ ആരംഭിച്ച് ചുള്ളിയോട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. കാരിത്താസ് ആശുപത്രിയിലെ മോര്‍ച്ചറി ചാപ്പലില്‍ 25-ാം തീയതി വൈകിട്ട് പൊതുദര്‍ശനത്തിനുള്ള അവസരം ഉണ്ടായിരിക്കും. മോര്‍ച്ചറി ചാപ്പലിലെയും രാത്രി 7.30 ന് കടുത്തുരുത്തി പള്ളിയിലെയും പ്രാര്‍ത്ഥനകള്‍ക്കു ശേഷം മൃതദേഹം സ്വഭവനത്തിലേക്ക് കൊണ്ടുപോകും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സംസ്‌കാരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. പരേത ഇരവിമംഗലം നാറാണത്തുകുഴിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡെയ്‌സി ജോസ്, ബോബി മാത്യു, ജോസുകുട്ടി മാത്യു, ഫാ. ബൈജു മാത്യു (എം.എസ്.പി), ബിനോയ് മാത്യു. മരുമക്കള്‍: ജോസ് പാണ്ഡവത്ത്, അഡ്വ. ബീന തോമസ്, ജെമി ജോസ്, സിബിള്‍ ജോസ്.

Previous Post

ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തപ്പെട്ടു

Next Post

സ്റ്റീഫന്‍ നാമധാരികളുടെ സംഗമം

Total
0
Share
error: Content is protected !!