കൂടല്ലൂര്‍: മറ്റത്തില്‍ ചാക്കോ ലൂക്ക

കൂടല്ലൂര്‍: മറ്റത്തില്‍ ചാക്കോ ലൂക്ക (98) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ ബുധനാഴ്ച (28/5) ഉച്ച കഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് കൂടല്ലൂരുള്ള സ്വഭവനത്തില്‍ കൊണ്ടുവന്ന് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 10 മണിക്ക് സൗകര്യാര്‍ത്ഥം കൂടല്ലൂര്‍ സെന്‍്റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ വയ്ക്കുന്നതാണ്. സംസ്ക്കാര ശുശ്രൂഷകള്‍ 3 മണിക്ക് ആരംഭിക്കുന്നതാണ്.
ഭാര്യ: പരേതയായ അന്നമ്മ ചാക്കോ – പറമ്പഞ്ചേരി നായപ്പള്ളില്‍ കുടുംബാംഗം.
മക്കള്‍: ജേക്കബ്, ജോസ്, പരേതനായ സൈമണ്‍, ലൂക്കോസ്, മോളി, അല്‍ഫോന്‍സ്, സി. ഐറിന്‍ എസ്.വി.എം, പുഷ്പമ്മ ജേക്കബ് , ഫാ. സിറിയക് മറ്റത്തില്‍ (വികാരി, മറ്റക്കര മണ്ണൂര്‍ പള്ളി). മരുമക്കള്‍: പരേതയായ ലീലാമ്മ ജേക്കബ് – എടാട്ടുപറമ്പില്‍, മോളി ജോസ് ചാലായില്‍ , വത്സമ്മ ലൂക്കോസ് മണിയിലപ്പാറയില്‍, പരേതനായ കുഞ്ഞുമോന്‍ മാക്കീല്‍ കീച്ചേരില്‍, ജോസ് കൊച്ചുവേലിക്കകത്ത്, റോയി കൊല്ലംപറമ്പില്‍.

Previous Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു

Next Post

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടത്തി

Total
0
Share
error: Content is protected !!