പുന്നത്തുറ: മുണ്ടുതറയില്‍ പരേതനായ വി.ജെ. ജോസഫിന്റെ (ഏപ്പ്സാര്‍) ഭാര്യ അച്ചാമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 23.09.2025 ചൊവ്വാഴ്ച 3.30 pm ന് ആരംഭിച്ചു പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. മൃദദേഹം ചൊവ്വാഴ്ച രാവിലെ 11ന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി പാരിഷ്ഹാളില്‍ കൊണ്ടുവരും. പരേത കിഴക്കേ നട്ടാശേരി താന്നിക്കപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: വല്‍സ, എല്‍സ, സൂസന്, ഡെയ്സമ്മ, പരേതനായ ജിജി, ജനിമോന്‍. മരുമക്കള്‍: ജോയി വട്ടാടിക്കുന്നേല്‍ (ഉഴവൂര്‍), പരേതനായ ജയിംസ് ആശാരിപറമ്പില്‍ (കുറുപ്പന്തറ), ജോസി പഴയംപള്ളില്‍ (ഏറ്റുമാനൂര്‍), ജോയി തുരുത്തിയില്‍ (ബ്രഹ്മമംഗലം), ബിന്റ്റ് പൂണോലിക്കല്‍ (പയ്യന്നൂര്‍).





