ന്യൂയോര്‍ക്ക്: ലോങ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ 2025 ജൂണ്‍ 7 ശനിയാഴ്ച 3 മണിക്ക് ഡീക്കന്‍ സ്ഥാനാഭിഷേക ശുശ്രൂഷയും പ്രഥമദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകളും നടക്കും.
ഇടവകാംഗമായ ബ്രദര്‍ മോസസ് പുതുപ്പള്ളിമ്യാലില്‍ അന്നേദിവസം ഡീക്കനായി അഭിഷിക്തനാകും. അദ്ദേഹം പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാരംഭമായ ഈ ശുശ്രൂഷ, ഇടവകയ്ക്ക് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്ന നിമിഷമാണെന്ന് ഇടവക വികാരി ഫാ. മാത്യു മേലേടത്ത് അറിയിച്ചു.
കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്ക്ലിന്‍ രൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ജെയിംസ് മാസ, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളും ക്‌നാനായ റീജിയന്‍ ഡയറക്ടറും ആയ റെവ. ഫാ. തോമസ് മുളവനാല്‍, ഇടവക വികാരി ഫാ. മാത്യു മേലേടത്ത്, റോക്ലാന്‍ഡ് ക്‌നാനായ കാതോലിക്ക ഇടവക വികാരി ഫാ. ബിപി തറയില്‍, ന്യൂ ജേഴ്‌സി ക്‌നാനായ കാതോലിക്ക ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും..
ചടങ്ങില്‍ ഇടവകയിലെ ആറ് കുട്ടികള്‍ ആദ്യമായി ദിവ്യകാരുണ്യം സ്വീകരിക്കും. ജോഷ്വാ ചാക്കാലയില്‍, ജോയല്‍ പുത്തന്‍പുരയില്‍, ലിവിയ വട്ടക്കളം, ലയ വട്ടക്കളം, നീല്‍ തോട്ടം, നിവിന്‍ തോട്ടം എന്നിവരാണ് പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്നത്. ഇടവക മതബോധന ഡയറക്ടര്‍ ലിസി വട്ടക്കളം, സിസ്റ്റര്‍ സനിജ (എസ്.വി.എം)., സിസ്റ്റര്‍ അലീസ (എസ്.വി.എം.) എന്നിവര്‍ കുട്ടികളെ ആത്മീയമായി ഈ കൂദാശയ്ക്കായി ഒരുക്കിവരുന്നു.
ഇടവക വികാരി ഫാ. മാത്യു മേലേടത്ത്, കൈക്കാരന്മാരായ അനി നെടുംതുരുത്തില്‍, എബ്രഹാം നെടുംതൊട്ടിയില്‍, ജെയിംസ് നികര്‍ത്തില്‍, മാത്യു ഇഞ്ചനാട്ട്, സിസ്റ്റര്‍ സേവിയര്‍, സാക്രിസ്റ്റന്‍ ജോമോന്‍ ചിലമ്പത് എന്നിവരുടെ നേതൃത്വത്തില്‍ ആത്മീയ ശുശ്രൂഷകള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഈ അനുഗ്രഹീത ചടങ്ങുകളിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
അനൂപ് മുകളേല്‍ (PRO)






