വാഴ്ത്തപ്പെട്ടവരായ ഫ്രസ്സാത്തിയെയും അക്കൂത്തിസിനെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി

വാഴ്ത്തപ്പെട്ടവരായ പീയെര്‍ ജോര്‍ജോ ഫ്രസ്സാത്തിയെയും കാര്‍ലൊ അക്കൂത്തിസിനെയും ലിയൊ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ വച്ച് വിശുദ്ധരായി പ്രഖ്യാപിച്ചു.പ്രാദേശികസമയം രാവിലെ പത്തുമണിക്ക് ലിയൊ പതിനാലാമന്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ സമൂഹദിവ്യബലി ആരംഭിച്ചു. കര്‍ദ്ദിനാളന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മ്മികരായിരുന്നു.
ഇറ്റലിയിലെ ടൂറിന്‍ സ്വദേശിയായ അല്മായനും ഡൊമീനിക്കന്‍ മൂന്നാം സഭയിലെ അംഗവും ആയിരുന്നു സാമൂഹ്യനീതിക്കായി പോരാടിയ പീയെര്‍ ജോര്‍ജൊ ഫ്രസ്സാത്തി. 1901 ഏപ്രില്‍ 6-നു ജനിച്ച ഫ്രസ്സാത്തി 1925 ജൂലൈ 4-ന് മരണമടഞ്ഞു.
ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ ബാലനാണ് വാഴ്ത്തപ്പെട്ട കാര്‍ലൊ അക്കൂത്തിസ്. ലണ്ടനില്‍ ജനിച്ച ഇറ്റാലിയന്‍ വംശജനായ അക്കൂത്തിസിന്‍റെ കുടുംബം ഇറ്റലിയിലെ മിലാനിലേക്കു താമസം മാറ്റുകയും ബാലന്‍ അവിടെ വളരുകയും ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രം കണ്ണിചേര്‍ത്ത “വെബ് സൈറ്റ്’ നിര്‍മ്മിച്ചുകൊണ്ട് ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിന് പരിശ്രമിച്ച കാര്‍ലൊ അക്കൂത്തിസിന്‍റെ ജനനം 1991 മെയ് 3-നായിരുന്നു. ലൂക്കേമിയ അല്ളെങ്കില്‍ രക്താര്‍ബുദം പടിപെട്ട് കിടപ്പിലായി 15-?? വയസ്സില്‍ 2006 ഒക്ടോബര്‍ 12-ന് അക്കൂത്തിസ് മരണമടഞ്ഞു.

Previous Post

മള്ളൂശേരി: പുല്ലുകാട്ട് തമ്പി

Next Post

ട്രംപിന്റെ തീരുവ യുദ്ധം: വെല്ലുവിളിയും സാധ്യതകളും

Total
0
Share
error: Content is protected !!