തിരുഹൃദയസമാജം നാടിന്റെ ഹൃദയത്തുടിപ്പ് – മാര്‍ മാത്യു മൂലക്കാട്ട്

1925ല്‍ സ്ഥാപിതമായ കിഴക്കേ നട്ടാശ്ശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനകര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു.

കോട്ടയം : തിരുഹൃദയസമാജം നാടിന്റെ ഹൃദയത്തുടിപ്പാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സമൂഹത്തിന്റെ വേദനകളില്‍ തുടിക്കുന്ന ഹൃദയമുള്ളവരാണ് തിരുഹൃദയസമാജത്തിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1925ല്‍ സ്ഥാപിതമായ കിഴക്കേ നട്ടാശ്ശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുക്കുടുംബ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാ ദിവ്യബലിക്കു ശേഷം സംഘടനയുടെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ വെഞ്ചരിപ്പും അദ്ദേഹം നിര്‍വ്വഹിച്ചു. തിരുഹൃദയസമാജം പ്രസിഡന്റ് കെ ജെ ജോസഫ് കൊച്ചുപാലത്താനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ ആധ്യാല്‍മിക ഉപദേഷ്ടാവും വികാരിയുമായ ഫാ. ഷൈജു കല്ലുവെട്ടാംകുഴി അനുഗ്രഹ പ്രഭാഷണവും ഫാ. ഡോ. തോമസ് പുതിയകുന്നേല്‍, ഫാ. ഡോ. മാത്യു കുരിയത്തറ ജോസ് ജെ മറ്റത്തില്‍, ട്രഷറര്‍ സിബി കൊട്ടിപ്പള്ളില്‍, എന്നിവര്‍ ശതാബ്ദി ആശംസാസന്ദേശവും നല്‍കി. സെക്രട്ടറി ബെന്നി മാളിയേക്കമറ്റം ശതാബ്ദി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സിബി തച്ചിരിക്കമാലില്‍,സംഘടന പ്രതിനിധി അലക്‌സ് കാവില്‍ എന്നിവര്‍ പ്രോഗ്രാം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ജോബി കൊച്ചുപാലത്താനം കൃതജ്ഞത രേഖപ്പെടുത്തി. ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ജോയി മണപ്പള്ളില്‍ , ശതാബ്ദി കണ്‍വീനര്‍മാരായ ജയ്‌മോന്‍ ആലപ്പാട്ട്, ഡോ. ജെയ്‌സണ്‍ ഫിലിപ്പ് ആലപ്പാട്ട്, ജോപ്പന്‍ താന്നിക്കപ്പറമ്പില്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുഹൃദയസമാജത്തിന്റെ ആരോഗ്യ – വിദ്യാഭ്യാസ -സാമൂഹ്യ മേഖലകളില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി കര്‍മ്മപരിപാടികള്‍ക്കാണ് സമാപനമായത്.

കിഴക്കേ നട്ടാശ്ശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ കൃതജ്ഞതാ ദിവ്യബലിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു.
കിഴക്കേ നട്ടാശ്ശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ വെഞ്ചരിപ്പ്കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു.
കിഴക്കേ നട്ടാശ്ശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനകര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു.

 

 

 

Previous Post

ഉഴവൂര്‍: കല്ലടയില്‍ മത്തായി

Next Post

കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!