മിയാമി: സെന്റ് ജൂഡ് ക്നാനായ കാത്തലിക് ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങുകളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, മിയാമി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് വെന്‍സ്കി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഇടവകയുടെ വാര്‍ഷിക ആഘോഷങ്ങള്‍ വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വികാരി ഫാ. സജി പിണര്‍ക്കയില്‍ അറിയിച്ചു.
ജൂണ്‍ 1-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെടും. ക്നാനായ റിജീയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, റ്റാമ്പാ സേക്രട്ട് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. ജോസ് ആദോപ്പിള്ളി, വികാരി ഫാ. സജി പിണര്‍ക്കയില്‍, ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും.
2015 മെയ് 31-ാം തീയതിയാണ് മിയാമി സെന്റ് ജൂഡ് ഇടവക രൂപീകൃതമാകുന്നത്. ഫാ. ജോസ് ആദോപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ബില്‍ഡിംഗ് കമ്മറ്റിയാണ് ഈ ദേവാലയം വാങ്ങുന്നതിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത്. പിന്നീട് ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ജോസഫ് ശൗര്യമാക്കില്‍, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ജോസഫ് ചിറപ്പുറത്ത് തുടങ്ങിയവര്‍ ഈ ഇടവകയില്‍ സേവനം ചെയ്തിട്ടുണ്ട്.
ദിവ്യബലിക്കുശേഷം 10-ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനസമ്മേളനം നടത്തപ്പെടുന്നതാണ്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളിതുവരെ ഇടവകയ്ക്ക് വേണ്ടി സേവനം ചെയ്തിട്ടുള്ള മുന്‍കാല എക്സിക്യൂട്ടീവ് അംഗങ്ങളെ സമ്മേളനത്തില്‍ ആദരിക്കും. തുടര്‍ന്ന് ദീപു കണ്ടാരപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടത്തപ്പെടുന്നതാണ്. ഏവര്‍ക്കും സ്നേഹവിരുന്ന് നല്‍കിക്കൊണ്ട് 10-ാം വാര്‍ഷിക ആഘോഷങ്ങള്‍ സമാപിക്കും.
ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ ജോസഫ് പതിയില്‍, അവറാച്ചന് പുതിയിടത്തുശ്ശേരില്‍, അക്കൗണ്ടന്റ് ബേബിച്ചന് പാറാനിക്കല്‍, ഡി.ആര്.ഇ. സുബി പനന്താനത്ത്, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോമോള്‍ വട്ടപ്പറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്, സിബി ചാണാശ്ശേരില്‍, ബിനു ചിലമ്പത്ത്, ബെന്നി പട്ടുമാക്കിയില്‍, പി.ആര്.ഒ. എബി തെക്കനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
റിപ്പോര്‍ട്ട്: എബി തെക്കനാട്ട്
(പി.ആര്.ഒ.)





