രാജപുരം സെന്റ് പയസ് ടെന്റ് കോളേജില്‍ മൈക്രോ കോണ്‍ക്ലെവ് 2025

രാജപുരം സെന്റ് പയസ് ടെന്റ് കോളേജില്‍ മൈക്രോബയോളജി വിഭാഗവും മൈക്രോബയോളജി സൊസൈറ്റി, ഇന്ത്യയും സംയുക്തമായി നടത്തിയ മൈക്രോ കോണ്‍ക്ലെവ് 2025 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ. ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ. ബിജു ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, വകുപ്പ്‌മേധാവി ഡോ. വിനോദ് എന്‍ വി., കോര്‍ഡിനേറ്റര്‍ ഡോ. സിനോഷ് സ്‌കറിയാച്ചന്‍, പി ടി എ വൈസ് പ്രസിഡന്റ് ജെയിന്‍ പി വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ബിബിന്‍ പി എ, ഡോ. അഭിനി കെ എന്‍ എന്നിവര്‍ സമീപം. *രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ പ്രോബയോ പലൂസ- മൈക്രോ കോണ്‍ക്ലേവ് ഫെസ്റ്റ് 2025 നടന്നു * രാജപുരം: സൂക്ഷ്മജീവി ദിനാചരണവുമായി ബന്ധപ്പെട്ട് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ പ്രോബയോ പലൂസ – മൈക്രോ കോണ്‍ക്ലേവ് ഫെസ്റ്റ് 2025 വൈവിധ്യമാര്‍ന്ന പരിപാടികളോടെ സെപ്റ്റംബര്‍ 29 ന് കോളേജില്‍ വച്ചു നടന്നു. കോളേജിലെ മൈക്രോബയോളജി, ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷനല്‍ ബയോളജി എന്നീ വിഭാഗങ്ങളും Microbiology society of India യും സംയുക്തമായാണ് പരിപാടി ആസൂത്രണം ചെയ്തത്. മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറും MBSI കോഡിനേറ്ററുമായ ഡോ.സിനോഷ് സ്‌കറിയാച്ചന്‍ സ്വാഗതഭാഷണം നടത്തി.ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.വിനോദ് എം.വി പരിപാടിയെ കുറിച്ച് സംസാരിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ.(ഡോ.)ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ശേഷം മുഖ്യാതിഥിയായ കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ.( ഡോ ). ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രോബയോട്ടിക് ഭക്ഷ്യവസ്തുക്കളുടെ പ്രാധാന്യത്തെ പറ്റിയും അവ ഭാവിയില്‍ ചെലുത്തുന്ന അനന്തമായ സാധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

പി ടി എ വൈസ് പ്രസിഡന്റ് ജയിന്‍.പി. വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ഡോ. ബിപിന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആനന്ദ്. കെ, പരിപാടിയുടെ അസോസിയേഷന്‍ സെക്രട്ടറി സീതാലക്ഷ്മി.എം എന്നിവര്‍ ആശംസ അര്‍പ്പിച്ചു. മൈക്രോബയോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ.അഭിനി കെ.എന്‍ നന്ദി അറിയിച്ചുകൊണ്ട് ഉദ്ഘാടനകര്‍മ്മങ്ങള്‍ സമാപിച്ചു. ശേഷം ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ കൈകാര്യം ചെയ്ത Health and Nutritional benefits of probiotics എന്ന വിഷയത്തില്‍ – മൈക്രോ കോണ്‍ക്ലേവ് സ്‌പെഷല്‍ ലെക്ചര്‍ എന്ന പരിപാടി നടന്നു. ശേഷം പ്രോബയോട്ടിക് ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രോബയോ പലൂസ എന്ന പേരില്‍ ഭക്ഷ്യമേളയും സൂക്ഷ്മജീവികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പെട്രിപാര്‍ട്ടി എന്ന പേരില്‍ പ്രദര്‍ശനമേളയും നടത്തി. ഇതോടൊപ്പം ക്വിസ് , ലോഗോ ഡിസൈന്‍, ഫോട്ടോ കോണ്‍ടെസ്റ്റ് തുടങ്ങി വിവിധ തരത്തിലുള്ള മത്സര പരിപാടികളും ക്രമീകരിച്ചിരുന്നു. നിത്യജീവിതത്തില്‍ പ്രോബയോട്ടിക് ഭക്ഷ്യവിഭവങ്ങളുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിച്ചുകൊണ്ട് പരിപാടി സമാപിച്ചു.

 

Previous Post

യു.കെ. ക്‌നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം വാഴ്വ് 2025. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Next Post

കാരിത്താസ് നേഴ്സിംഗ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റ് സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!