മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവര്‍ത്തനോദ്ഘാടനം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. സജി മെത്താനത്ത് ആധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ കോമഡി ഉത്സവം ഫെയിം ഫാ. ജിതിന്‍ വയലുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലോത്സവ ലോഗോ സ്‌കൂള്‍ മാനേജര്‍ പ്രകാശനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ മീന പി., PTA പ്രസിഡന്റ് സജി കുര്യന്‍, മദര്‍ PTA പ്രസിഡന്റ് മായ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി റോയ്മോന്‍ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ ഷാജു ജോസഫ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് വിദ്യാരംഗം കണ്‍വീനര്‍ ജ്വാല മരിയ സിറിയക് നന്ദി പ്രകാശിപ്പിച്ചു. വിശിഷ്ടാതിഥിക്ക് ഒപ്പം കുട്ടികള്‍ അത്യുത്സാഹത്തോടെ നൃത്തച്ചുവടുകള്‍ വെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിന് മേളക്കൊഴുപ്പ് പകര്‍ന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം





