പുന്നത്തുറ : പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര് ശതാബ്ദിയുടെ ഭാഗമായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ഹോസ്പിറ്റലിന്റെയും ലിറ്റില്‍ ലൂര്‍ദ് നഴ്സിംഗ് കോളേജിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യപ്രദര്‍ശനവും പഴയ പള്ളി പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ഏറെ ഗുണകരമാണെന്ന് അവര്‍ പറഞ്ഞു. പുന്നത്തുറ പഴയ പള്ളി വികാരി ഫാ. ജെയിംസ് ചെരുവില്‍, ലിറ്റില്‍ ലൂര്‍ദ് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ജോസിന SVM എന്നിവര്‍ പ്രസംഗിച്ചു. ലിറ്റില്‍ ലൂര്‍ദ് ഹോസ്പിറ്റലിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് പ്രഗല്ഭരായ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ ആരോഗ്യപ്രദര്‍ശനം ഏറെ മികച്ചതായിരുന്നു.





