ഉഷ സാറ്റ്‌ലൈറ്റ് ടീച്ചേഴ്‌സിന് പരിശീലനം നല്കി മാസ്സ്

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഉഷ ഇന്റര്‍നാഷണലുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കിവരുന്ന ഉഷ സിലായ് സ്‌കൂളില്‍ നിന്ന് തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉഷ സാറ്റ്‌ലൈറ്റ് ടീച്ചേഴ്‌സിനുള്ള രണ്ട് ദിവസം നീണ്ടു നില്ക്കുന്ന തയ്യല്‍ പരിശീലനം കൊട്ടോടി മാസ്സ് ട്രെയിനിങ് സെന്ററില്‍ സംഘടിപ്പിച്ചു. അടിസ്ഥാനപരമായി തയ്യല്‍ പരിശീലനം ലഭിച്ച വനിതകള്‍ക്ക് വൈവിധ്യവും, നവീനവുമായ തയ്യല്‍ പരിചയപ്പെടുത്തുക, ഉഷ ഇന്റര്‍നാഷണല്‍ നല്കുന്ന വിവിധങ്ങളായ സേവനങ്ങള്‍ പരിചയപ്പെടുത്തുക, തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ഉണ്ടാവേണ്ട രേഖകള്‍ സൂക്ഷിക്കാന്‍ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിശീലനപരിപാടി സംഘടിപ്പിച്ചത്. പരിശീലനത്തില്‍ മാസ്സ് പ്രൊജക്ട് ഓഫീസര്‍ ഷാന്‍ലി തോമസ് ക്ലാസ്സ് നയിച്ചു. പരിശീലനത്തിന്റെ സമാപനം കുറിച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം. യു. പി അദ്ധ്യക്ഷത വഹിച്ചു, കേ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് സ്വാഗതവും, മേരി ജോജോ ആശംസയും പറഞ്ഞു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രണ്ട് ദിവസത്തെ തയ്യല്‍ പരിശീലനത്തിന് ഉഷ സിലായി സ്‌കൂള്‍ ടീച്ചര്‍മാരായ മേരി ജോജോ രാജപുരം, ലീലാമ്മ ബേബി മാലക്കല്ല്, ബിജി കള്ളാര്‍ എന്നിവര്‍ നേതൃത്വം നല്കി. പരിശീലനത്തില്‍ 30-വനിതകള്‍ പങ്കെടുത്തു.

Previous Post

ഭിന്നശേഷി ഉന്നമനം-ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ തെള്ളകം ചൈതന്യയില്‍ ആരംഭിച്ച് കെ.എസ്.എസ്.എസ്

Next Post

ഉഴവൂര്‍: മൂലക്കാട്ട് എം.എസ് മാത്യു

Total
0
Share
error: Content is protected !!