നാലാമത് കളരിപ്പയറ്റ് ഗ്രാന്റ് മഹോത്സവം

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഷ ഇന്റര്‍നാഷണല്‍ കണ്ണൂര്‍ ജില്ല എം. ജി. എസ് കളരി അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് ശ്രീപുരം ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് 180-ഓളം കളരിപ്പയറ്റ് കലാകാരന്മാരെ അണിനിരത്തികൊണ്ട് നാലാമത് കളരിപ്പയറ്റ് ന്റ് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം അഡ്വ. കെ. വി. സുമേഷ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. “സോഷ്യല്‍ മീഡിയകളുടെ അതിപ്രസരണമുള്ള ഈ കാലഘട്ടത്തില്‍ സമൂഹത്തിന് നല്ല ചിന്താശക്തിയും, ശരീരത്തിനും, മനസ്സിനും വ്യായാമം നല്കാന്‍ കളരിപ്പയറ്റ് സഹായിക്കുന്നു എന്നും കേരളത്തിന്റെ അഭിമാനമായ കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കുവാനും, പ്രചരിപ്പിക്കുവാനും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തുന്ന ഈ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണെന്നും അദ്ദേഹം വറയുകയുണ്ടായി”. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. റവ. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം അറിയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ബാലന്‍, ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. ശങ്കര്‍, ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഡപ്യൂട്ടി മാനേജര്‍. വടിവേലന്‍ പെരുമാള്‍, കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസി. ശശീന്ദ്രന്‍ ഗുരുക്കള്‍, എം. ജി. എസ് കളരിസംഘം ദിനേശന്‍ ഗുരുക്കള്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഉഷ ഇന്റര്‍നാഷണല്‍ അവരുടെ സാമ്പത്തിക ശ്രോതസ്സ് ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റേയും തനത് കലകളെ പ്രോത്സാഹിപ്പിക്കുവാനും, സംരക്ഷിക്കുവാനും, ഈ കലകളെ ലോകത്തിന്റെ മുന്‍പില്‍ ഉയര്‍ത്തികാട്ടുവാനും പരിശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ കേരളത്തിന്റെ സ്വന്തം ആയോധകലയായ കളരിപ്പയറ്റ് ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഉഷ ഇന്റര്‍നാഷണല്‍ ലക്ഷ്യമിടുന്നത്. കളരിപ്പയറ്റ് ഗ്രാന്റ് മഹോത്സവത്തില്‍ പയ്യമ്പള്ളി കളരിസംഘം മാണിക്കകാവ് കണ്ണൂര്‍, ഒന്നാം സ്ഥാനവും, എം. ജി. എസ് കളരിസംഘം കുഞ്ഞിപ്പള്ളി രണ്ടണ്ടാം സ്ഥാനവും, ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരിസംഘം ആറാംമൈല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, ട്രോഫി , സര്‍ട്ടിഫിക്കറ്റ് എന്നിവ വടിവേലന്‍ പെരുമാള്‍, റവ. ഫാ സിബിന്‍ കൂട്ടകല്ലുങ്കല്‍, ഷിജു ഉഷ ഡിസ്ട്രിബ്യൂട്ടര്‍ നെഹല ഏജന്‍സിസ് കണ്ണൂര്‍, സജീഷ് ഉഷ ടെറിറ്റെറി മാനേജര്‍ എന്നിവര്‍ വിതരണം ചെയ്തു. മാസ്സ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. റെനി സിബി നന്ദി പറഞ്ഞു. മാസ്സ് സ്റ്റാഫംഗങ്ങള്‍, എം. ജി. എസ് കളരിസംഘം ഭാരവാഹികള്‍ നേതൃത്വം നല്കി.

 

 

Previous Post

TENDER NOTICE

Next Post

ക്‌നാനായ റീജിയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ചിക്കാഗോ സെന്റ് മേരീസില്‍

Total
0
Share
error: Content is protected !!