ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ലോകഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ആഘോഷപരിപാടിയുടെ ഉദ്ഘാടനം മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി. ഷൈന എസ്. ജെ. സി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കറസ്‌പോണ്ടന്റ് ഫാ. ജിക്കു മാത്യു തൈത്തറയില്‍ ആശംസ അറിയിക്കുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. സജിത എസ്. ജെ. സി എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും, വൈസ് പ്രിന്‍സിപ്പല്‍ സി. ലിറ്റില്‍ തെരേസ് എസ്. ജെ. സി എല്ലാവര്‍ക്കും നന്ദി അിറയിച്ചു. കണ്ണൂര്‍ ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. സനില ബിജു ന്യൂട്രീഷന്റെ അവശ്യകതയെക്കുറിച്ചും, കുട്ടികളില്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സുഖമമാക്കാം എന്നതിനെക്കുറിച്ച് ക്ലാസ്സ് നയിച്ചു. കുട്ടികളും, മാതാപിതാക്കളും ഉള്‍പ്പെടെ 130-ഓളം പേര് പങ്കെടുത്ത യോഗത്തില്‍ കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടത്തി.

Previous Post

മാള്‍ട്ട ക്നാനായ അസോസിയേഷനു നവ നേതൃത്വം

Next Post

ചോദ്യശേഖരം തയ്യാറാക്കി ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികള്‍

Total
0
Share
error: Content is protected !!