കാസര്‍ഗോഡ്: ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ച് വനിതാ ദിനത്തിന്റെ ആശംസകളും, സന്ദേശവും എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവി‘ാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആ‘ിമുഖ്യത്തില്‍ ലോക വനിതാദിനാഘോഷം സംഘടിപ്പിച്ചു. മാലക്കല്ല് ലൂര്‍ദ്ദ് മാതാ പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ , ശ്രീമതി. റീനാ തോമസ് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം അറിയിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ അനുഗ്രഹ പ്ര‘ാഷണം നടത്തി.പനാമയില്‍ നിന്നെത്തിയ ഐറിന്‍, കറോലിന എന്നീ വിശിഷ്ട വ്യക്തികളുടെ മഹനീയ സാനിദ്ധ്യത്തില്‍ തദ്ദേശസ്വയം‘രണ തെരഞ്ഞെടുപ്പ് വിജയികളായ ശ്രീമതി.മിനി ഫിലിപ്പ്, ശ്രീമതി.സനിത ജോസ് , ശ്രീമതി. ലിറ്റി സനല്‍, ലീമ മനോജ്, ശ്രീമതി. ആന്‍സി ജോസഫ് എന്നിവരെ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു.25 വര്‍ഷമായി മാസ്സിന്റെ സ്വാശ്രയസംഘങ്ങളില്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ച വനിതകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളിവികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് , കള്ളാര്‍ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍ ശ്രീമതി. മിനി ഫിലിപ്പ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വനിതാദിനാഘോഷത്തിന്റെ ‘ാഗമായി തിരുവാതിരയും വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ സമ്മാനങ്ങള്‍ നല്കി. മാസ്സ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. ആന്‍സി ജോസഫ് നന്ദി പറഞ്ഞു.കാസര്‍ഗോഡ് ജില്ലയിലെ വിവിധ മാസ്സ് യൂണിറ്റുകളിലെ 350-വനിതകള്‍ പങ്കെടുത്തു. മാസ്സ് സ്റ്റാഫംഗങ്ങള്‍ നേതൃത്വം നല്കി.






