കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്ജില്ലാ വനിതാശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ് അത്തൂര് അങ്കണ്‍വാടിയില്‍ വച്ച് സ്ത്രീകള്‍ക്കുവേണ്ടി posh act (തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള നിയമം) നിയമത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അത്തൂര് അങ്കണ്‍വാടി വര്‍ക്കര്‍ മുബീന. എം സ്വാഗതം പറഞ്ഞു, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഹ്ലാദന്. കെ. എ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ് നയിച്ചു. അത്തൂര് അങ്കണ്‍വാടി ഹെല്‍പ്പര്‍ രജിത. എം. കെ നന്ദി പറഞ്ഞു.






