കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ധനലക്ഷമി ബാങ്കിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ തേറ്റമല, പെരിക്കല്ലൂര്‍, പയസ്നഗര്‍ എന്നീ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വരുന്ന വനിതാ സ്വാശ്രയസംഘാംഗങ്ങള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ സംവിധാനമൊരുക്കി മാസ്സ്. പദ്ധതിയുടെ ഭാഗമായി പയസ്നഗര്‍ സെന്റ് സ്റ്റീഫന്‍ പാരിഷ്ഹാളില്‍ വച്ച് നടത്തിയ വായ്പാ വിതരണ പരിപാടിയില്‍ വികാരി. ഫാ. സ്റ്റീഫന്‍ മുടകോടിയില് അദ്ധ്യക്ഷത വഹിച്ചു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം. യു. പി സ്വാഗതം അറിയിച്ചു. മാനന്തവാടി ധനലക്ഷമി ബാങ്ക് ശാഖ മാനേജര്‍. ഷിബി ജോജി പദ്ധതി വിശദീകരണം നടത്തി. ആനിമേറ്റര്‍ ഷീജ നന്ദി പറഞ്ഞു. പദ്ധതിപ്രകാരം 39-വനിതകള്‍ക്ക് 39-ലക്ഷം രൂപ വായ്പ അനുവദിച്ചു. മാസ്സ് സ്റ്റാഫംഗം മനോജ്. വി നേതൃത്വം നല്കി.





