കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത നിര്‍ധരരായ കിടപ്പുരോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് “കാരുണ്യസ്പര്‍ശം” എന്ന പേരില്‍ നടപ്പിലാക്കുന്ന ചികിത്സാ സാഹായ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്റ്‌റല്‍ സെന്ററില്‍ വച്ച് നടത്തിയ ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്റ്‌റല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ പദ്ധതി വിശദീകരണം നടത്തി. പ്രൊജക്ട് ഓഫീസര്‍മാരായ ഷാന്‍ലി തോമസ്, ഷീജ. പി. പി എന്നിവര്‍ പ്രസംഗിച്ചു. മലബാറിലെ വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത 40-പേര്‍ക്ക് പ്രതിമാസം 1000-രൂപ വീതം ഈ പദ്ധതിപ്രകാരം നല്‍കും.





