കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്ജില്ലാ വനിതാശിശുവികസന സമിതിയുമായി സഹകരിച്ച് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് മുരിങ്ങോടി അങ്കണ്‍വാടിയില്‍ വച്ച് സ്ത്രീകള്‍ക്കുവേണ്ടി ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന് പരിപാടി സംഘടിപ്പിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍ വസന്ത. എ സ്വാഗതം പറഞ്ഞു, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ് നയിച്ചു. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹികപീഢന നിരോധന നിയമം 2005 എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ക്ലാസ്സില്‍ പറയുകയുണ്ടായി. ഗീത. പി. പി നന്ദി പറഞ്ഞു.






