കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചങ്ങലീരി ഫൊറോനയില്‍ നടപ്പിലാക്കിവരുന്ന “കാര്യണ്യദീപം” പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വൈദികനായ മൈക്കിള്‍ നെടുംതുരുത്തി പുത്തന്‍പുരയിലച്ചന്‍ തന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി മാസ്സില്‍ നല്‍കിയ 15-ലക്ഷം രൂപ ചങ്ങലീരി ഫൊറോനയിലെ ചങ്ങലീരി, ചുള്ളിയോട്, മംഗലഗിരി, രാജഗിരി, കാന്തളം എന്നീ ഇടവകകളിലെ വരുമാന മാര്‍ക്ഷമില്ലാത്തവരും നിര്‍ധരരുമായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ വീതം നല്‍കുന്നതാണ് പ്രസ്തുത പദ്ധതി. കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിക്കുകയും, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയും ചെയ്തു, മാസ്സ് പ്രോഗ്രാം ഓഫീസര്‍മാരായഷീജ. പി. പി, ഷാന്‍ലി തോമസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.





