കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മാര്‍-മാക്കീല്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന തുകയുടെ വിതരണ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. പെരിക്കല്ലൂര്‍ ഫൊറോന വൈദികരെ പ്രതിനിധീകരിച്ച് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവില്‍ നിന്നും പുളിഞ്ഞാല്‍ പള്ളി വികാരി ഫാ. സ്റ്റീഫന്‍ ചീക്കപ്പാറ ചെക്ക് ഏറ്റു വാങ്ങി. പെരിക്കല്ലൂര്‍ ഫൊറോനയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സഹായം ചെയ്യുന്നതിനുവേണ്ടി മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലൂടെ വിസിറ്റേഷന്‍ സന്യാസിനി സമൂഹം നല്‍കുന്ന തുക ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, പെരിക്കല്ലൂര്‍ ഫൊറോന വികാരി. ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ ആമുഖ സന്ദേശം നല്‍കി. പാവന പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ സ്വാഗതം ആശംസിച്ചു. വിസിറ്റേഷന്‍ സന്യാസിനി സമൂഹം മലബാര്‍ റീജണല്‍ സുപ്പീരിയര്‍ സി. സിന്‍സി. എസ്. വി. എം, ഷാജി കണികുളത്ത് എന്നിവര്‍ പ്രസംഗിച്ചു. സി. അരുണ്‍. എസ്. വി. എം നന്ദി പറഞ്ഞു.
മാര്‍-മാക്കീല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണോദ്്ഘാടനം നിര്‍വ്വഹിച്ചു





