മാര്‍ മാത്യു മാക്കില്‍ തീര്‍ത്ഥാടനം

ഇടയ്ക്കാട്ട്: കോട്ടയം അതിരൂപതയിലെ ചെറുപുഷ്പ മിഷന്‍ലീഗിന്‍്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മാര്‍ മാത്യു മാക്കില്‍ തീര്‍ത്ഥാടന പദയാത്ര നടത്തപ്പെടുന്നു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ പദയാത്ര മള്ളുശ്ശേരി സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഉദ്ഘാടനം ചെയ്യും. ധന്യന്‍ മാര്‍ മാത്യു മാക്കില്‍ പിതാവിന്‍്റെ കമ്പറിടം സ്ഥിതിചെയ്യുന്ന ഇടയ്കാട്ട് സെന്‍്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ പദയാത്ര എത്തുമ്പോള്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആശിര്‍വാദ പ്രാര്‍ത്ഥന നടത്തും. അതേ തുടര്‍ന്നുള്ള ‘പിതൃസമ്മാനം’ നറുക്കെടുപ്പ് സമ്മാന പദ്ധതി ദീപിക എം ഡി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.

Previous Post

കടുത്തുരുത്തി: പാഴുത്തുരുത്ത് കുന്നശ്ശേരി കെ.സി ഫിലിപ്പ്

Next Post

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!