ആവേശമായി മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്

താമ്പാ (ഫ്ളോറിഡ): സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടന്ന പന്ത്രണ്ടാമത് മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന് ആവേശമായി മാറി. ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിച്ച മത്സരങ്ങള്‍ രാത്രി എട്ടുമണിയോടെയാണ് സമാപിച്ചത്. ഫ്‌ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നായി മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍, കോളേജ് വിഭാഗങ്ങളിലായി 15 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

അത്യന്തം വാശിയേറിയ മത്സരത്തില്‍ മിഡില്‍ സ്‌കൂള്‍ വിഭാഗത്തില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളി ചാമ്പ്യാമാരാകുകയും ഒര്‍ലാണ്ടോ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളി റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു . ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹോളിവുഡ് സിയോണ്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് ഒന്നാം സ്ഥാനവും താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളി രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളിയുടെ എ ടീം ഒന്നാം സ്ഥാനവും ബി ടീം രണ്ടാം സ്ഥാനവും നേടി.

താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളി വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍, വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ജസ്റ്റിന്‍ മറ്റത്തില്‍പറമ്പില്‍, ജെഫ്രി ചെറുതാന്നിയില്‍, ഡസ്റ്റിന്‍ മുടീകുന്നേല്‍, ടിനോ – ആഷ്ലി പുതുപ്പള്ളിമ്യാലില്‍, സൈമണ്‍ പൂഴിക്കുന്നേല്‍, അലീനാ തറയില്‍, ഷോണ്‍ മാക്കീല്‍, സാബിന്‍ പൂവത്തിങ്കല്‍, ക്രിസ്റ്റി വാലെചിറ, സനീറ്റാ പൂവത്തിങ്കല്‍ തുടങ്ങിയ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. ഇടവകയിലെ മെന്‍സ് മിനിസ്ട്രിയുടെയും വിമന്‍സ് മിനിസ്ട്രിയുടെയും വൈവിധ്യമാര്‍ന്ന ഭക്ഷണശാലയും ഒരുക്കിയിരുന്നു.

കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് കത്തോലിക്കാ സഭയില്‍ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ബിഷപ്പ് മാര്‍ മാത്യു മാക്കീലിന്റെ സ്മരണാര്‍ത്ഥമാണ് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

 

Previous Post

വനിത ദിനത്തില്‍ വനിത സുരക്ഷയൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

Mar Makil Basketball Tournament Held with Great Enthusiasm

Total
0
Share
error: Content is protected !!