മാര്‍ ചൂളപ്പറമ്പില്‍ അനുസ്മരണം നടത്തി

കുറ്റൂര്‍: മാര്‍ അലക്സാണ്ടര്‍ ചുളപ്പറമ്പില്‍ പിതാവിന്‍്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 75 ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു തിരുഹൃദയദാസസമൂഹത്തിലൂടെ മലങ്കര പുനരൈക്കത്തിന് അഭി പിതാവ് നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റ്റൂര്‍ മാര്‍ അലക്സാണ്ടര്‍ ചുളപ്പറമ്പില്‍ ദയറായില്‍ വച്ച് അനുസ്മരണ യോഗം നടത്തി. തിരുഹൃദയ ദാസ സമൂഹത്തിന്‍്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കന്നുവെട്ടിയെലിന്‍്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാനും സീറോ മലങ്കര സമൂഹത്തിന്‍്റെ സിഞ്ചെല്ലൂസുമായ ഗീവര്‍ഗീസ് മാര്‍ അപ്രേം മുഖ്യപ്രഭാഷണം നടത്തി. കുറ്റൂര്‍ വികാരി ഫാ. ജയിംസ് പട്ടത്തേട്ട് കല്ലിശ്ശേരി വികാരി റവ. ഫാ. റെന്നി കട്ടേല്‍ , അല്‍മായ പ്രതിനിധിയായ അച്ചന്‍കുഞ്ഞ് ചെറുകാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപതയുടെ മലങ്കര ദേവാലയങ്ങളിലെ വികാരിമാരുയുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടേയും അതിരൂപതയിലെ സന്യസ്തരുടെയും പ്രത്യേക സാന്നിധ്യമുണ്ടായിരുന്നു.

Previous Post

കെ.സി.വൈ.എല്‍ മാക്കീല്‍ തീര്‍ത്ഥാടനം

Next Post

കുര്യന്‍-മറിയാമ്മ ദമ്പതികളുടെ സഹയാത്രയ്ക്ക് 75ന്റെ മധുരം

Total
0
Share
error: Content is protected !!