ന്യൂജേഴ്‌സി : ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രം പിതാവിന് സ്വീകരണം നല്‍കി. തിരുനാള്‍ കൊടിയേറ്റ്, മലങ്കര റീത്തില്‍ ബലിയര്‍പ്പണം, നാല് മക്കളുള്ള യുവക്‌നാനായ ദമ്പതികളെ ആദരിക്കല്‍, 70 വയസ്സ് കഴിഞ്ഞ മാതാപിതാക്കളെ ആദരിക്കല്‍ എന്നിവയ്ക്ക് അഭിവന്ദ്യ പിതാവ് നേതൃത്വം നല്‍കി.നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്‍ ദേവാലയങ്ങളില്‍ അഭിവന്ദ്യ പിതാവ് ആദ്യമായി സന്ദര്‍ശിച്ച ദേവാലയം എന്ന നിലയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പൂച്ചെണ്ടുകള്‍ നല്‍കി ഹൃദ്യമായ സ്വീകരണം ആണ് ഇടവക സമൂഹം പിതാവിനായി ഒരുക്കിയത്
സിംഹാസനത്തില്‍ ഇരിക്കുന്ന കുഞ്ഞാടായ രാജാവാണ് യേശുക്രിസ്തു എന്ന് പിതാവ് തന്റെ വചന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. ചച്ചു കണത്തുകാട്ടിന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക്ക് വുമണ്‍ മിനിസ്ട്രിയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്.ദേവാലയ രൂപീകരണത്തിന് ശേഷം ആദ്യമായി മലങ്കര റീത്തില്‍ നടന്ന ബലിയര്‍പ്പണം ഇടവക സമൂഹത്തിന് ഭക്തി സാന്ദ്രമായ ഒരു നാവ്യാനുഭവമായി. ഇടവക വികാരി ഫാദര്‍ ലിജോ കൊച്ചുപറമ്പില്‍, കൈക്കാരന്മാരായ സിജു കളപ്പുരകുന്നുംപുറം, ബിജു കിഴക്കേപ്പുറം, ടോം കടിയംപള്ളില്‍ പാസ്റ്റര്‍ കൗണ്‍സില്‍ അംഗം ജോസ് ചാമക്കാലായില്‍ എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കി.






