ആലത്തൂര്‍ ഉപജില്ല ശാസ്ത്ര മേള മംഗലഗിരി സ്‌കൂളിന് ഓവറോള്‍ രണ്ടാം സ്ഥാനം

മംഗലഗിരി: ആലത്തൂര്‍ ഉപജില്ല ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളയില്‍ മംഗലഗിരി സെന്റ്. മേരീസ് എല്‍. പി സ്‌കൂളിന് മിന്നും വിജയം. തൊണ്ണൂറ് സ്‌കൂളുകള്‍ പങ്കെടുത്ത മേളയില്‍ ഉപജില്ല തലത്തില്‍ മംഗലഗിരി സ്‌കൂളിന് ഓവറോള്‍ രണ്ടാം സ്ഥാനം ലഭിച്ചു. പ്രവര്‍ത്തി പരിചയ മേളയില്‍ പങ്കെടുത്ത പത്ത് ഇനങ്ങളിലും A ഗ്രേഡ് കരസ്ഥമാക്കി. രണ്ടു ഒന്നാം സ്ഥാനവും, രണ്ടു രണ്ടാം സ്ഥാനവും, ഒരു മൂന്നാം സ്ഥാനവും ലഭിച്ചു . ശാസ്ത്ര മേളയിലും പങ്കെടുത്തഎല്ലാ ഇനങ്ങളില്‍ A ഗ്രേഡും ഒരു രണ്ടാം സ്ഥാനവും, ഒരു മൂന്നാം സ്ഥാനവും ലഭിച്ചു.ഉന്നത വിജയം കൈവരിക്കാന്‍ നേതൃത്വം നല്‍കിയ സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സ്റ്റെല്ല തോമസിനെയും, അദ്ധ്യാപകരെയും, മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും വികാരി ഫാ: ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍ പ്രത്യേകം അഭിനന്ദിച്ചു.

 

Previous Post

പുതുവേലി: പട്ടുമാക്കീല്‍ പി.ടി ഏബ്രാഹം

Next Post

‘രസകദളി’ നടത്തി

Total
0
Share
error: Content is protected !!