കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര റീജിയണിലെ വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംഗമം കല്ലിശ്ശേരി സെന്‍ മേരിസ് ക്നാനായ മലങ്കര മെത്രാസന ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല അതിരൂപതയിലെ വിശ്വാസ പരിശീലന കമ്മീഷന് അംഗം ശ്രീ ലൈജു കോശി സെമിനാര്‍ നയിച്ചു. ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍, ഫാ. ജീസ് ഐക്കര വിസിറ്റേഷന്‍ സിസ്റ്റേഴ്സ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.






