കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്സ് മിഷന് ആശുപത്രി കിടങ്ങൂരില്‍ 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടിയായ ”സെന്‍ചുറിയന്‍ റോബോട്ടിക്സ്” ലിറ്റില്‍ ലൂര്‍ദ്സ് കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ ലൂര്‍ദ്സ് മിഷന് ആശുപത്രി മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സെല്‍ബി SVM അധ്യക്ഷയായി. ചടങ്ങില്‍ ഡോ. ജയകുമാര്‍ ടി. കെ.,( മെഡിക്കല്‍ സൂപ്രണ്ടന്റ് കാര്‍ഡിയോതോറാസിക് & വാസ്കുലാര്‍ സര്ജന്, ഗവ. മെഡിക്കല്‍ കോളേജ് കോട്ടയം) മുഖ്യാതിഥിയായി പങ്കെടുത്തു. സിനിമാതാരം മീനാക്ഷി അനൂപ് വിശിഷ്ടാതിഥിയായിരുന്നു. നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രാര്ത്ഥനാനൃത്തത്തോടെ ആരംഭിച്ച ചടങ്ങില്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എSVM സ്വാഗതപ്രഭാഷണം നടത്തി. ലാമ്പ് ലൈറ്റനിംഗ് ശേഷം വിവിധ കലാപരിപാടികളും കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു. . പരിപാടിയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. ഡോ. സിസ്റ്റര്‍ ലത എസ്വിഎം, ആശംസ പ്രസംഗം നടത്തി. ഓര്‍ത്തോ പീടിക്ക് വിഭാഗം മേധാവി ഡോ. ജിജോ ജോസ് നന്ദി രേഖപെടുത്തി.
ലിറ്റില്‍ ലൂര്‍ദ്സ് മിഷന് ആശുപത്രിയില്‍ 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി





