കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് ആശുപത്രി : സൈക്യാട്രിക്ക് വിഭാഗത്തില്‍ കിടത്തി ചികിത്സാ ആരംഭിച്ചു

കിടങ്ങൂര്‍ : മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സൈക്യാട്രിക്ക് വിഭാഗത്തിന് കീഴില്‍ കിടത്തിചികിത്സാ സൗകര്യമൊരുക്കി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് ആശുപത്രി. നിലവില്‍ ഒ.പി വിഭാഗം മാത്രമായി പ്രവര്‍ത്തിച്ചിരുന്ന സൈക്യാട്രിക്ക് വിഭാഗത്തില്‍ ഇനി മുതല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സൗകര്യങ്ങളോടെ കിടത്തിച്ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിന് കീഴില്‍ കൗണ്‍സലിംഗ്, മനോരോഗ ചികിത്സ, ലഹരി വിമുക്ത ചികിത്സ, വയോജന മാനസികാരോഗ്യ പരിപാലനം, ഉറക്ക തകരാറുകള്‍, കുട്ടികളുടെ മാനസികാരോഗ്യം, ആധുനിക പുനരധിവാസം തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

സൈക്യാട്രിക്ക് വിഭാഗത്തിന്‍്റെ ഐ.പി വിഭാഗം സേവനങ്ങളുടെ ഉദ്ഘാടനം എസ്.വി.എം സുപ്പീരിയര്‍ ജനറലും, ആശുപത്രിയുടെ ചെയര്‍പേഴ്സണുമായ സി. ഇമ്മാക്കുലേറ്റ് എസ്.വി.എം നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ ഫൊറോനാ പള്ളി വികാരി ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ സൈക്രാടിക് ഐ.പി വിഭാഗം ആശീര്‍വദിച്ചു. മറ്റക്കര പളളി വികാരിഫാ. സിറിയക് മറ്റത്തില്‍, ആശുപത്രി ഡയറക്ടര്‍ സി. സുനിത എസ്.വി.എം, ജോയിന്‍്റ് ഡയറക്ടര്‍ സി. അനിജ എസ്.വി.എം, ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി. ഡോ. ലത എസ്.വി.എം, മുന്‍ ഡയറക്ടര്‍ സി. ഡോ.ആന്‍ ജോസ് എസ്.വി.എം, സൈക്രാടിക് വിഭാഗം കണ്‍സള്‍ട്ടന്‍്റ് ഡോ. രാകേഷ് ചെറിയാന്‍ ജേക്കബ്, ആശുപത്രി ചാപ്ളെയിന്‍ ഫാ. ജോസ് കടവില്‍ച്ചിറയില്‍, എസ്.വി.എം പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഡോക്ടര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Previous Post

ഇടക്കോലി: കാവുംപുറത്ത് മേരി എസ്തപ്പാന്‍

Next Post

പേപ്പറില്‍ അല്ല, ഹൃദയഫലകങ്ങളില്‍ അധ്യാപകരുടെ ചിത്രങ്ങള്‍ വരച്ച് നല്ല പാഠം വിദ്യാര്‍ത്ഥികള്‍.

Total
0
Share
error: Content is protected !!