സ്വതന്ത്ര സോഫ്റ്റ്വെയര്‍ വാരാചരണം: ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ അധ്യാപകര്‍ക്ക് ക്ലാസ് നല്‍കി

കല്ലറ: കല്ലറ സെന്റ് തോമസ് ഹൈ സ്‌കൂളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വാരാചരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് വേണ്ടി സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് കൈകാര്യം ചെയ്തത് ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബംഗങ്ങളായ അതുല്‍ ആര്‍ നായരും ഇഷാന്‍ ശ്രീരാജും ആയിരുന്നു. ഈ പരിപാടിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ മഹത്വം, അതിന്റെ സൗജന്യാവകാശം, സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയില്‍ അതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിക്കപ്പെട്ടു. ബ്ലെന്‍ഡര്‍, ടു പി ട്യൂബ്, ക്രിറ്റ,ജിമ്പ് , ഇന്ഗ്‌സ്‌കേപ്പ് ക്യാന്‍വാ തുടങ്ങിയ വിവിധ സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ പരിചയപ്പെടുത്തി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇത്തരമൊരു ക്ലാസ് ലഭിച്ചതില്‍ വലിയ ആവേശം പ്രകടിപ്പിച്ചു. ക്ലാസ് ആധുനിക സാങ്കേതിക സഹായങ്ങളോടും വിവര സമൃദ്ധിയോടും കൂടിയായിരുന്നുവെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു.

 

Previous Post

ലോകത്തിലെ ഏറ്റവും മികച്ച ഗവേഷകരുടെ പട്ടികയില്‍ വീണ്ടും രാജപുരം സെന്റ് പയസ് കോളേജ് അധ്യാപകന്‍

Next Post

ഫ്ളോറിഡ: മടത്തിലേട്ട് മാത്തുക്കുട്ടി

Total
0
Share
error: Content is protected !!