ലീഡേഴ്‌സ് ട്രെയിനിങ് സംഘടിപ്പിച്ചു

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ രാജപുരം മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാ സ്വാശ്രയസംഘത്തിന് നേതൃത്വം നല്കുന്ന ലീഡേഴ്‌സിനായി മാലക്കല്ല് ലൂര്‍ദ്ദ് മാതാ പാരിഷ്ഹാളില്‍ വച്ച് ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. ഈ കാലഘട്ടത്തില്‍ സ്വാശ്രയസംഘങ്ങളുടെ പ്രസക്തി, സ്ത്രീകള്‍ ഇനിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരേണ്ടതിന്റെ ആവശ്യകത, ശക്തമായ കുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ ബഹു. മൈക്കിള്‍ അച്ചന്‍ ക്ലാസ്സില്‍ പറഞ്ഞു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. ആനിമേറ്റര്‍ ജെയ്‌സി ജോണ്‍ നന്ദി പറഞ്ഞു. രാജപുരം മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി 150-ലീഡേഴ്‌സ് പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

Previous Post

കിടങ്ങൂര്‍ ഫൊറോനയില്‍ ഒപ്പ് ശേഖരണം പൂര്‍ത്തിയാക്കി

Next Post

ഉഴവൂര്‍ കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

Total
0
Share
error: Content is protected !!