കോട്ടയം ക്രിസ്തുരാജ് കത്തീഡ്രല്‍ ഇടവകയുടെ വിശ്വാസ പരിശീലനത്തിന്റെ പ്രവേശനോത്സവം ചില്ലിയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ അഭിവന്ദ്യ മാര്‍ കുര്യന് വയലുങ്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. മത അധ്യാപകര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷകളും പുതുതായി ചേര്‍ന്ന കുട്ടികളെ ആഘോഷമായി സ്വാഗതവും ചെയ്തു.
മാര്‍ കുര്യന് വയലുങ്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ അസി. വികാരി ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍, ഹെഡ്മിസ്ട്രസ് സി. ലീമ SVM തുടങ്ങിയവര്‍ നേതൃത്വം നല്കി.






