കാരുണ്യദൂത് പദ്ധതി: അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണം തെള്ളകം ചൈതന്യയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.

 

Previous Post

ജലദിനത്തില്‍ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

കാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

Total
0
Share
error: Content is protected !!