കൂടല്ലുര്‍: കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗ്രാന്‍റ് പേരന്‍റ് ഡേ ആഘോഷിച്ചു. സാധാരണ പള്ളിയില്‍ വരാത്തവരെയും രോഗികളായി വീടുകളില്‍ കഴിയുന്നവരെയും കൂടാര യോഗ ഭാരവാഹികളുടെ നേതൃത്വത്തില്‍ പള്ളിയിലത്തെിച്ചു. അവര്‍ക്കായി ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും ഉണ്ടായിരുന്നു. അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ വി.കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. മാതാപിതാക്കന്‍മാരുടെ പ്രതിനിധി ഭഗവതിക്കുന്നേല്‍ അന്നക്കുട്ടി വിശ്വാസ പരിശീലന വിദ്യാര്‍ഥികളുമായി അനുഭവങ്ങള്‍ പങ്കുവച്ചു. വിദ്യാര്‍ഥികള്‍ മംഗളഗാനം പാടുകയും മാര്‍ഗംകളി അവതരിപ്പിക്കുകയും ചെയ്തു. ഗ്രാന്‍ഡ് പേരന്‍റസിനുള്ള സമ്മാനങ്ങള്‍ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ജേക്കബ് വാലേല്‍ , ഫാ. സിറിയക്ക് പടപ്പുരയ്ക്കല്‍ എന്നിവര്‍ വിതരണം ചെയ്തു. വികാരി ജനറാളിനെ സംഘടന ഭാരവാഹികള്‍ പൊന്നാടയണിച്ചു.





