ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ 2012 ല്‍ ആരംഭിച്ച ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി സ്വന്തം സ്ഥലത്തു നിര്‍മിച്ച പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും , ഹെഡ് ഓഫിസ് , ബ്രാഞ്ച് പ്രവര്‍ത്തന ഉദ്ഘാടനവും തെള്ളകം കാരിത്താസ് ജംഗ്ഷനിലുള്ള ക്‌നായി തോമ ടവറില്‍ വച്ച് നടന്നു .
ക്‌നാനായ സൊസൈറ്റിയുടെ ചെയര്‍മാന്‍ പ്രൊഫ. ജോയി മുപ്രാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹുമാനപ്പെട്ട മന്ത്രി വി . എന്‍ .വാസവന്‍ (സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് )ഉദ്ഘാടനം നിര്‍വഹിച്ചു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി
ബ്രാഞ്ചിന്റെ പ്രവര്‍ത്തന ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA നിര്‍വഹിച്ചു .
Fr .മൈക്കിള്‍ വെട്ടിക്കാട്ട് (മാനേജിങ് ഡയറക്ടര്‍ -രാഷ്ട്ര ദീപിക ) ലോക്കര്‍ ഉദ്ഘാടനം, നിര്‍വഹിച്ചു.
ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു .
കേരളം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ . സ്റ്റീഫന്‍ ജോര്‍ജ് Ex .MLA മുഖ്യ പ്രഭാഷണം നടത്തി .തോമസ് ചാഴികാടന്‍ Ex.MP ഓഹരി പത്ര വിതരണവും , സൊസൈറ്റി മുന്‍ ചെയര്‍മാന്‍ ഷെവ :ജോയി ജോസഫ് കൊടിയന്തറ നിക്ഷേപ സ്വീകരണവും നടത്തി .
അതിരമ്പുഴ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഓ .എ .സജി , KCC കോട്ടയം അതിരൂപത പ്രസിഡന്റ് .ബാബു പാറമ്പടത്തുമലയില്‍ ,അതിരമ്പുഴ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി , കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ Fr . ഡോ . ബിനു കുന്നത് ,ക്‌നാനായ ഹാപ്പി ഹോം ചെയര്‍മാന്‍ ബിനോയി മാത്യു ഇടയാടിയില്‍ , ക്‌നാനായ സൊസൈറ്റി വൈസ് ചെയര്‍മാന്‍ സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍ , ഡയറക്ടര്‍മാരായ തോമസ് ഫിലിപ്പ് പീടികയില്‍ , ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സൊസൈറ്റി ഡയറക്ടറുമായ ജെയിംസ് തോമസ് മലേപ്പറമ്പില്‍ , സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ മാത്യു പി.കെ എന്നിവര്‍ പ്രസംഗിച്ചു .

ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ശ്രീ ജില്‍മോന്‍ ജോണ്‍ മഠത്തില്‍ , ശ്രീ ടോമി മാത്യു കൊച്ചാനയില്‍ ,ശ്രീ തോമസ് ജോസഫ് മുളക്കല്‍ , ശ്രീ ഷൈജി കുര്യാക്കോസ് ഓട്ടപ്പള്ളില്‍, ഡോ .ലൂക്കോസ് ജോര്‍ജ് പുത്തന്‍പുരക്കല്‍ , ശ്രീ ബേബി സൈമണ്‍ മുളവേലിപ്പുറത്, ശ്രീ ജോസഫ് കുര്യന്‍ തൊട്ടിയില്‍ , ശ്രീ സൈമണ്‍ PK പാഴുക്കുന്നേല്‍ , ശ്രീ ഷോണി ജേക്കബ് പുത്തൂര്‍ , ശ്രീ ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍ , ശ്രീ മത്തായി വി ജോര്‍ജ് വാണിയംപുരയിടത്തില്‍ , ശ്രീ ജോണ്‍ പി.കെ . പുത്തന്‍ കണ്ടത്തില്‍ , ശ്രീമതി മേഴ്സി മാത്യു പാലച്ചുവട്ടില്‍ , ജനറല്‍ മാനേജര്‍ ശ്രീ ജോസ് പി ജോര്‍ജ് പാറടിയില്‍ , ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് ലൂക്കോസ് ഐക്കരപ്പറമ്പില്‍ , സീനിയര്‍ മാനേജര്‍ പ്രിന്‍സ് ജോസഫ് മുതുകുളത്തും കരയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.






