ഉഴവൂര്‍: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച ഉഴവൂര്‍ ബ്രാഞ്ച് വട്ടുകുളം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. ജോയി മുപ്രാപ്പള്ളിയുടെ അധ്യക്ഷതയില്‍ ജോസ് കെ മാണി M P ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. വിമന്‍ എംപവര്‍മെന്റ് സെന്ററിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് Ex. MLA മുഖ്യ പ്രഭാഷണവും, ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് ഫൊറോനാ പള്ളി വികാരി ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണംവും നടത്തി. ക്‌നാനായ സൊസൈറ്റി വൈസ് ചെയര്‍മാന്‍ സൈമണ്‍ എം സേവ്യര്‍ മണപ്പള്ളില്‍ ഓഹരി പത്ര വിതരണവും ഡയറക്ടര്‍ ബിനോയി മാത്യു ഇടയാടിയില്‍ നിക്ഷേപ സ്വീകരണവും നടത്തി. ക്‌നായായ സൊസൈറ്റി ഡയറക്ടര്‍മാരായ . തോമസ് ഫിലിപ്പ് പീടികയില്‍, ജോസ് തൊട്ടിയില്‍, മാനേജിങ് ഡയറക്ടര്‍ മാത്യു പി. കെ പാണ്ഡവത്ത്, ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ സിന്‍സി ജോസഫ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉഴവൂര്‍ യൂണിറ്റ് പ്രസിഡന്റ് സൈമണ്‍ ജോസഫ്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്‍സി കരാക്കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ജില്‍മോന്‍ ജോണ്‍ മഠത്തില്‍, ബേബി സൈമണ്‍ മുളവേലിപ്പുറത്ത്, ജെയിംസ് തോമസ് മലേപ്പറമ്പില്‍, ഷോണി ജേക്കബ് പുത്തൂര്‍, ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ് പാറടിയില്‍, സീനിയര്‍ മാനേജര്‍ പ്രിന്‍സ് ജോസഫ് മുതുകുളത്തുംകരയില്‍, ബ്രാഞ്ച് മാനേജര്‍മാരായ അനില്‍ പി മാണി , ജെയ്സീന്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.







