ചിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജിയണില്‍ കുട്ടികള്‍ക്കായി നോമ്പുകാലത്ത് ‘ദി ലെന്തെന്‍ ജേര്‍ണി വിത്ത് ജീസസ്’ എന്ന പരിപാടി സംഘടിപ്പിച്ചുവരുന്നു. ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷന് ലീഗിന്‍െയും ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തിലാണ് നോമ്പുകാല കൂട്ടായ്മകള്‍ നാടത്തി വരുന്നത്. നോമ്പിലെ എല്ലാ ശനിയാഴ്ചയും ഓണ്‍ലൈനായി നടത്തുന്ന ഈ പരിപാടിയില്‍ റീജിയണിലെ എല്ലാ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള കുട്ടികള്‍ പങ്കുചേരുന്നു.
ക്നാനായ റീജിയനില്‍ നിന്നുമുള്ള സെമിനാരി വിദ്യാര്‍ത്ഥികളായ ഡീക്കന്‍ മോസസ് സ്റ്റീഫന്‍, ബ്രദര്‍ ജോഷ് ജോര്‍ജ്. ബ്രദര്‍ ജിബിന്മോന് കൊച്ചുവീട്ടില്‍, സിസ്റ്റര്‍ അലീസാ എസ്. വി.എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി വരുന്നു. മിഷന് ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് സിറിയക് പറപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികള്‍ ക്രമീകരിക്കുന്നത്.





